ഭിന്നശേഷിക്കാർക്ക് പുനരധിവാസ 
ചികിത്സാകേന്ദ്രം അങ്കമാലിയിൽ ; സംസ്ഥാനത്ത്‌ ആദ്യത്തേത്‌



അങ്കമാലി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്കായി പീച്ചാനിക്കാട് പുനരധിവാസ–-ചികിത്സ കേന്ദ്രം ആരംഭിക്കും. സംസ്ഥാനത്ത്‌ ആദ്യമായി ആരംഭിക്കുന്ന പദ്ധതി വ്യാഴം വൈകിട്ട് അഞ്ചിന് സാമൂഹ്യനീതിമന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. റോജി എം ജോൺ എംഎൽഎ അധ്യക്ഷനാകും. ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണം നടത്തും. അൻവർ സാദത്ത് എംഎൽഎ ലോഗോ പ്രകാശിപ്പിക്കും. തുടക്കത്തിൽ ആഴ്ചയിൽ ഒരുദിവസം ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി ഒക്യൂപ്പേഷണൽതെറാപ്പി സേവനങ്ങൾ നൽകും. ആവശ്യക്കാർ കൂടുന്നതനുസരിച്ച് ചികിത്സാദിനങ്ങളുടെ എണ്ണം കൂട്ടും.  ഭിന്നശേഷിക്കാർക്കായി സമഗ്ര വികസനപദ്ധതിയും ഒപ്പം നടപ്പാക്കും. ജില്ലയിലെയും സമീപ ജില്ലകളിലെയും സാധാരണക്കാർക്ക് കേന്ദ്രം കൂടുതൽ സഹായകമാകും. സംരംഭത്തിന് പ്രൊഫഷണൽ പിന്തുണ നൽകുന്നത്‌ സാമൂഹ്യനീതി വകുപ്പിനുകീഴിലുള്ള എൻഐടിഎംആർ ആണ്‌. തെറാപ്പി ഉപകരണങ്ങൾക്കായി ഏഴുലക്ഷവും തുടർ നടത്തിപ്പിനായി 5.30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് നൽകും. 2015ലെ ഭിന്നശേഷി സെൻസസ് പ്രകാരം ജില്ലയിൽ 74,127 ഭിന്നശേഷിക്കാരുണ്ട്. അതിൽ 33,964 സ്ത്രീകളും 40,039 പുരുഷന്മാരും 124 ട്രാൻസ്‌ജെൻഡേഴ്‌സുമാണുള്ളത്‌. ജില്ലയിലെ ജനസംഖ്യയുടെ 2.63 ശതമാനം ഭിന്നശേഷിക്കാരാണ്‌. ഇതിൽ 33.41 ശതമാനം ചലനവൈകല്യമുള്ളവരും 36.34 ശതമാനം ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരുമാണ്. Read on deshabhimani.com

Related News