കളമശേരി, കാലടി, അങ്കമാലി, നെടുമ്പാശേരി ഏരിയ സമ്മേളനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം



കൊച്ചി സിപിഐ എം കളമശേരി, കാലടി, അങ്കമാലി, നെടുമ്പാശേരി ഏരിയ സമ്മേളനങ്ങൾ ശനിയാഴ്‌ച തുടങ്ങും. കളമശേരി സമ്മേളനം രാവിലെ 9.30ന്‌ പി എസ്‌ ഗംഗാധരൻ നഗറിൽ (കുറ്റിക്കാട്ടുകര സെന്റ്‌ തോമസ്‌ പാരീഷ്‌ ഹാൾ) സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. കാലടി സമ്മേളനം രാവിലെ 9.30ന്‌ പത്മാവതി പൊന്നപ്പൻ നഗറിൽ (കാഞ്ഞൂർ സഹ. ബാങ്ക്‌ ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും. അങ്കമാലി സമ്മേളനം രാവിലെ 9.30ന്‌ എം ജെ ഡേവീസ്‌ നഗറിൽ (അങ്കമാലി എ പി കുര്യൻ സ്‌മാരക സിഎസ്‌എ ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം ചെയ്യും. നെടുമ്പാശേരി സമ്മേളനം രാവിലെ 9.30ന്‌ എം കെ മോഹനൻ നഗർ (കുറുമശേരി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്‌ഘാടനം ചെയ്യും. കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ മൂന്നുദിവസത്തെ സമ്മേളനം. Read on deshabhimani.com

Related News