സിയാൽ ഗോൾഫ്‌ കോഴ്‌സിൽ 
കരിമീനും കാളാഞ്ചിയും വിളയും



നെടുമ്പാശേരി സിയാലിന്റെ നിയന്ത്രണത്തിലുള്ള നെടുമ്പാശേരിയിലെ ഗോൾഫ് കോഴ്‌സിലെ തടാകങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൂടുമീൻകൃഷി തുടങ്ങി. സിയാൽ എംഡി എസ് സുഹാസ് മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ച്‌ ഉദ്ഘാടനം ചെയ്തു. എംപിഇഡിഎ, ആർജിസിഎ എന്നിവയുടെ സഹകരണത്തോടെയാണ് മീൻകൃഷി. നൂറ്റിമുപ്പത്‌ ഏക്കർ വിസ്തൃതിയുള്ള സിയാൽ ഗോൾഫ് കോഴ്‌സിൽ ഏഴ്‌ തടാകങ്ങളുണ്ട്. വിസ്തൃതി 16 ഏക്കറാണ്. മീൻകൃഷി പരിശീലനം, ജലപരിശോധന, മീനുകളിലെ രോഗനിർണയം എന്നിവ എംപിഇഡിഎയും ആർജിസിഎയും സംയുക്തമായി നിർവഹിക്കും. എംപിഇഡിഎകുറഞ്ഞ നിരക്കിൽ മീൻവിത്തുകൾ നൽകും. ആദ്യഘട്ടം തിലാപ്പിയ, കരിമീൻ, കാളാഞ്ചി എന്നിവയാണ് കൃഷി ചെയ്യുക. ഗോൾഫ് ക്ലബ്ബിന് അധികവരുമാനവും ലഭിക്കും. സൗരോർജ പ്ലാന്റുകളിൽ ഫോട്ടോ വോൾട്ടായിക് രീതിയിൽ കൃഷി ചെയ്‌ത്‌ കഴിഞ്ഞവർഷം 90 മെട്രിക് ടൺ പച്ചക്കറി വിളവെടുത്തു.   Read on deshabhimani.com

Related News