കുസാറ്റ് മാതൃകാ യുഎൻ സമാപിച്ചു



കളമശേരി കുസാറ്റ് മാതൃകാ യുഎൻ സമാപിച്ചു. ഐക്യരാഷ്ട്ര സംഘടനയിലെ വ്യത്യസ്ത സഭകളുടെ മാതൃകയിലാണ്‌ ഇത് നടന്നത്. വിവിധ സംസ്ഥാനങ്ങളിലെ 300 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ദക്ഷിണ ചൈനാ കടലിന്റെ സൈനികവൽക്കരണം ചർച്ച ചെയ്ത അന്താരാഷ്ട്ര സുരക്ഷാ -ദുരന്തനിവാരണ സമിതി, കോവിഡാനന്തര മാനസികാരോഗ്യത്തിന് ഊന്നൽ നൽകിക്കൊണ്ട് ‘ആരോഗ്യത്തിനുള്ള അവകാശം' ചർച്ച ചെയ്ത ഐക്യരാഷ്ട്ര സംഘടനാ മനുഷ്യാവകാശ കൗൺസിൽ,  ലിംഗസമത്വത്തിന്റെയും സ്ത്രീകളുടെയും ശാക്തീകരണനേട്ടങ്ങൾ ചർച്ച ചെയ്ത അന്താരാഷ്‌ട്ര വനിതാ മനുഷ്യാവകാശ കമീഷൻ, ഇന്ത്യൻ ജനാധിപത്യത്തിൽ ഗവർണർമാരും ഗവൺമെന്റുകളും തമ്മിലുള്ള കലഹങ്ങൾ ചർച്ച ചെയ്ത അഖിലേന്ത്യാ രാഷ്ട്രീയ സർവകക്ഷിയോഗം എന്നീ കമ്മിറ്റികളാണ് കുസാറ്റ് എംയുഎന്നിൽ നടന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷമുള്ള ലോക രാഷ്ട്രീയ സാഹചര്യങ്ങൾ കണ്ടിന്യൂസ് ക്രൈസിസ് കമ്മിറ്റി ചർച്ച ചെയ്തു. ചർച്ചകളും പ്രമേയങ്ങളും ഇന്റർനാഷണൽ പ്രസ് ഡെലിഗേഷൻ കമ്മിറ്റി ക്രോഡീകരിച്ചു. ചെന്നൈ വിഐടി ഓവറോൾ ജേതാക്കളായി. മികച്ച പ്രതിനിധികളായി അന്താരാഷ്ട്ര സുരക്ഷാ ദുരന്തനിവാരണ സമിതി: അജയ് മാർട്ടിൻ, ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിൽ: പി സി എ വർഷിണി, അന്താരാഷ്‌ട്ര വനിതാ മനുഷ്യാവകാശ കമീഷൻ: കെ കാർത്തിക്, ക്രൈസിസ് കമ്മിറ്റി: അതുൽ കൃഷ്ണൻ, ഇന്റർനാഷണൽ പ്രസ്: മികച്ച റിപ്പോർട്ടർ ദീപിക ഗണേഷ്, മികച്ച ഫോട്ടോഗ്രാഫർ: പ്രഭു ശങ്കർ എന്നിവരെ തെരഞ്ഞെടുത്തു. അഖിലേന്ത്യാ രാഷ്ട്രീയ സർവകക്ഷി യോഗത്തിൽ അമിത് ഷായെ പ്രതിനിധാനം ചെയ്‌ത ആലുവ യുസി കോളേജിലെ വി ശ്രീലക്ഷ്മി പ്രത്യേക പരാമർശം നേടി. കുസാറ്റ്‌ സെമിനാർ കോംപ്ലക്സിൽ നടന്ന സമാപനച്ചടങ്ങിൽ യുവജനക്ഷേമവകുപ്പ് ഡയറക്ടർ ഡോ. പി കെ ബേബി സമ്മാനം നൽകി. Read on deshabhimani.com

Related News