ഹോട്ടലുകളിൽ പഴകിയ ഭക്ഷണം ; നഗരസഭയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി



അങ്കമാലി അങ്കമാലിയിലെ ഹോട്ടലുകളിൽനിന്ന്‌ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തിട്ടും സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നഗരസഭയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ച ഹോട്ടലുകൾ അടപ്പിക്കണമെന്നും തുടർച്ചയായി പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധസമരം സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ റോജിസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർ​ഗീസ്, ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, പി വി ടോമി, രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News