ഇടമലയാർ അണക്കെട്ടിലെ ബ്ലൂ അലർട്ട് പിൻവലിച്ചു



കൊച്ചി ഇടമലയാർ അണക്കെട്ടിലെ ബ്ലൂ അലർട്ട് പിൻവലിച്ചു. നിലവിൽ 165.27 മീറ്ററാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 89.42 ശതമാനമാണിത്. 165.50 മീറ്റർ എത്തുമ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 80 സെന്റിമീറ്ററുകൾവീതം തുറന്നിട്ടുണ്ട്‌. നൂറ് ക്യുമെക്സ് വെള്ളംവീതം നിലവിൽ അണക്കെട്ടിൽനിന്ന്‌ പുറത്തേക്കൊഴുക്കുന്നു. പരമാവധി ജലനിരപ്പ് 169 മീറ്ററാണ്.  അതേസമയം, ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ വ്യതിയാനം മനസ്സിലാക്കാൻ ജലനിരപ്പ് കണക്കാക്കിയത് ഓരോ അരമണിക്കൂറും ഇടവിട്ട്‌. ചൊവ്വ വൈകിട്ട്‌ 5.30ന്‌ നേര്യമംഗലം പാലം കടന്ന്‌ പടിഞ്ഞാറോട്ടൊഴുകിയ വെള്ളം രാത്രി 7.40നാണ് ഭൂതത്താൻകെട്ടിലെത്തിയത്‌. അപ്പോൾ രേഖപ്പെടുത്തിയത് ജലനിരപ്പിൽ 20 സെന്റിമീറ്റർ വർധനയാണ്. നിലവിൽ ഭൂതത്താൻകെട്ടിൽനിന്ന്‌ 850 ക്യുമെക്സ് വെള്ളം പുറത്തേക്ക്‌ പോകുന്നുണ്ട്‌. ഇടുക്കിയിലെ വെള്ളവും ചേർന്നപ്പോൾ ഇത്‌ 865 ക്യുമെക്സ്‌ വെള്ളമായി ഉയർന്നു. ഇത് പെരിയാറിലെ ജലനിരപ്പിൽ വ്യതിയാനമൊന്നും വരുത്തിയില്ല. രാത്രിയിൽ വെള്ളം ആലുവ കടന്നുപോയത്‌ ചലനങ്ങൾ സൃഷ്ടിക്കാതെ. Read on deshabhimani.com

Related News