കോവിഡ് മാനദണ്ഡങ്ങളോടെ 
ബലിപെരുന്നാള്‍ ആഘോഷിച്ചു

കലൂർ കറുകപ്പള്ളി ജുമാ മസ്ജിദിൽ നടന്ന ബലിപെരുന്നാൾ നമസ്കാരം


കൊച്ചി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. പള്ളികളിൽ പ്രാർഥനയ്‌ക്ക്‌ 40 പേർക്കുമാത്രമായിരുന്നു പ്രവേശനം. അതുകൊണ്ടുതന്നെ ഭൂരിഭാ​ഗവും വീടുകളിൽത്തന്നെ ഈദ് നമസ്കാരം നടത്തി. എറണാകുളം സെൻട്രൽ ജുമാ മസ്ജിദ്, കലൂർ മുസ്ലിം ജമാഅത്ത്, തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് പള്ളി, കോമ്പാറ മുസ്ലിം പള്ളി, എറണാകുളം നൂർ മസ്ജിദ്, എറണാകുളം സൗത്ത് ജുമാ മസ്ജിദ്, ഇടപ്പള്ളി ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ രാവിലെ 6.45 മുതൽ പ്രാർഥന ആരംഭിച്ചു. ഏഴരയോടെ ദഹ്‌ത കർമം നടത്തി. ചില പള്ളികളിൽ ആളുകളെ നിയന്ത്രിക്കുന്നതിന് പൊലീസും എത്തിയിരുന്നു. സാമൂഹ്യ അകലം പാലിച്ചായിരുന്നു നമസ്കാരം.  മഹാരാജാസ്‌ കോളേജിലെ 29 വിദ്യാർഥികൾ ചേർന്ന് ടിഡിഎം ഹാളിൽ പെരുന്നാൾ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു ആഘോഷം. Read on deshabhimani.com

Related News