വിദ്യാർഥികൾക്ക്‌ സംഭാരം തയ്യാർ



ഏഴിക്കര പരീക്ഷയ്‌ക്കെത്തുന്ന സഹപാഠികൾക്ക് കൊടുംവേനലിനെ പ്രതിരോധിക്കാൻ സംഭാരം വിതരണം ചെയ്ത് എസ്എഫ്ഐ ഏഴിക്കര ലോക്കൽ കമ്മിറ്റി. ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗകര്യം ഉപയോഗപ്പെടുത്താം. സ്കൂളിനുസമീപം ഒരുക്കിയ സംഭാര കൗണ്ടർ ഏരിയ ജോയിന്റ്‌ സെക്രട്ടറി കെ എ അതുൽജിത് ഉദ്ഘാടനം ചെയ്തു. ലോക്കൽ പ്രസിഡന്റ്‌ കെ ആർ റെനീഷ്, സെക്രട്ടറി സി എസ് അഭിമന്യു, ഡി വാസുദേവ്, പി എസ് കാശിനാഥൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News