പരീക്ഷ കൂളാക്കാൻ ഡിവൈഎഫ്ഐയുടെ 
തണ്ണിമത്തൻ ജ്യൂസ്‌



അങ്കമാലി പരീക്ഷ കൂളാകട്ടെ, സംഗതി കളറാകട്ടെ എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, -പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര ഗവ. ഹൈസ്കൂളിനുമുന്നിലാണ് ജ്യൂസ് വിതരണം നടത്തിയത്. സിപിഐ എം ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട്, എൽദോ ബേബി, ജസ്റ്റിൻ തോമസ്, ബേസിൽ വർഗീസ്, ജെസ്‌ലിൻ ജേക്കബ്, അമൽ കൃഷ്ണ, അഖിൽ ആന്റണി, മാത്യൂസ് ജോർജ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News