ഭാരവസ്‌തുക്കൾ നീക്കാൻ ചെലവുകുറഞ്ഞ 
കോബോട്ടുമായി വിദ്യാർഥികൾ



കാലടി വ്യവസായമേഖലയിൽ സുരക്ഷിതമായി ഉപയോഗിക്കാൻ ചെലവ് കുറഞ്ഞ കോബോട്ട് എന്ന റോബോട്ട്‌ നിർമിച്ച്‌ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്‌ ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ. മൂന്നാംവർഷ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ വിഭാഗത്തിലെ വിദ്യാർഥികളാണ് കോബോട്ട് നിർമിച്ചത്. ഭാരവസ്‌തുക്കൾ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മനുഷ്യസഹായമില്ലാതെ നീക്കുന്നതാണ് കോബോട്ട്. വ്യവസായശാലകളിലും കമ്പനികളിലും ഉപയോഗിക്കാനാകും. വിദ്യാർഥികളുടെ കഴിവുകൾ വ്യവസായമേഖലയിലെ ആവശ്യങ്ങൾക്കുതകുന്ന വിധത്തിൽ വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. യുഎസ് ആസ്ഥാനമായ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓട്ടോമേഷന്റെ ഓട്ടോമാറ്റിക് കൺട്രോൾ ആൻഡ് റോബോട്ടിക്സ് ഡിവിഷന്റെ കീഴിലുള്ള ഫൈപ്പർ പ്രോജെക്ടിന്റെ ഭാഗമായി, അവരുടെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് വിദ്യാർഥികൾ കോബോട്ട് നിർമിച്ചത്. ആദിശങ്കരയിലെ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ ഡിപ്പാർട്മെന്റിലെ പ്രൊഫ. രവി ബാലകൃഷ്ണന്റെയും പ്രൊഫ. ശ്രീദീപ് കൃഷ്ണന്റെയും നേതൃത്വത്തിൽ വിദ്യാർഥികളായ അജയ് ജോയ്, അലൻ എസ് പുതുശേരി, അലീന കെ ഇട്ടീര, എം അർജുൻ, ആന്റണി ലിൻസെന്റ്, ഫാത്തിമ തസ്‌നീം, റിച്ചാർഡ് നിക്സൺ, ലിജോ കെ സൈമൺ എന്നിവരാണ് ചെലവുകുറഞ്ഞ കോബോട്ടിന്റെ നിർമാണത്തിനുപിന്നിൽ. Read on deshabhimani.com

Related News