പിറവത്ത് 76 കുടുംബങ്ങള്‍ക്കുകൂടി ലൈഫ് ഭവനം



പിറവം നഗരസഭയിൽ 76 കുടുംബങ്ങൾകൂടി ലൈഫ് ഭവനപദ്ധതിയുടെ തണലിലേക്ക്. ഭൂമിയുള്ള, ഭവനരഹിതരായ ഗുണഭോക്താക്കളിൽ എല്ലാ രേഖകളും ഹാജരാക്കിയ 30 കുടുംബങ്ങൾക്ക് ആദ്യഗഡുവായ 40,000 രൂപ വിതരണം ചെയ്തു. നാലുലക്ഷം രൂപയ്ക്കുപുറമെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 31,000 രൂപകൂടി നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. ബാക്കി 46 കുടുംബങ്ങൾക്ക് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഫണ്ട് നൽകും. നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് വിതരണോദ്ഘാടനം നടത്തി. നഗരസഭാ ഉപാധ്യക്ഷൻ കെ പി സലീം അധ്യക്ഷനായി. ‌സ്ഥിരംസമിതി അധ്യക്ഷരായ ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, കൗൺസിലർമാരായ അജേഷ് മനോഹർ, തോമസ് മല്ലിപ്പുറം, ജോജിമോൻ ചാരുപ്ലാവിൽ, ജൂലി സാബു തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News