മെട്രോ രണ്ടാംഘട്ടം: ഡ്രോൺ സർവേ പൂർത്തിയായി



കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടനിർമാണത്തിനായുള്ള ലിഡാർ ഡ്രോൺ സർവേ പൂർത്തിയായി. സെപ്‌തംബർ 15 മുതൽ 18 വരെയായിരുന്നു സർവേ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ (കെഎംആർഎൽ) നേരിട്ടാണ്‌ സർവേ നടത്തിയത്‌. ഇത്‌ വിശകലനം ചെയ്‌ത്‌ ഒരുമാസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കും. തുടർന്ന്‌ മെട്രോ അലൈൻമെന്റ്‌ ക്രമീകരിക്കും. ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയംമുതൽ കാക്കനാട്‌ ഇൻഫോപാർക്കുവരെയാണ്‌ മെട്രോ രണ്ടാംഘട്ടം. പാത കടന്നുപോകുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി സൂക്ഷ്‌മമായി മനസ്സിലാക്കുന്നതിനാണ്‌ ലിഡാർ ഡ്രോൺ സർവേ നടത്തിയത്‌. 11.2 കിലോമീറ്ററാണ്‌ മെട്രോ പാത. 11 സ്റ്റേഷനുകൾ ഉണ്ടാകും. നിർമാണച്ചുമതല കെഎംആർഎൽ നേരിട്ടാണ്‌ നിർവഹിക്കുന്നത്‌. പദ്ധതിനടത്തിപ്പിന്‌ കൺസൾട്ടൻസിയെ കണ്ടെത്താനുള്ള ടെൻഡർ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പ്രസിദ്ധീകരിക്കും. അരലക്ഷത്തിലധികം ജീവനക്കാരുള്ള ഇൻഫോപാർക്കിൽ മെട്രോ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ്‌ കെഎംആർഎൽ അധികൃതർ പ്രതീക്ഷിക്കുന്നത്‌. ആലുവമുതൽ തൃപ്പൂണിത്തുറ എസ്‌എൻ ജങ്‌ഷൻവരെ നിലവിൽ 24 സ്‌റ്റേഷനുകളിലായി 27 കിലോമീറ്ററിലാണ്‌ മെട്രോ സർവീസ്‌. Read on deshabhimani.com

Related News