2 ‌വിമാനംകൂടി എത്തി; ഇന്ന്‌ 3 എണ്ണം



കൊച്ചി കോവിഡ്‌ മൂലം വിദേശത്ത്‌ കുടുങ്ങിയ പ്രവാസികളുമായി രണ്ട്‌ വിമാനംകൂടി ചൊവ്വാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ദമാം–- കൊച്ചി വിമാനം 143 യാത്രക്കാരുമായി 8.30നും കോലാലംപുരിൽനിന്നുള്ള വിമാനം 197 യാത്രക്കാരുമായി 10.15നും കൊച്ചിയിലെത്തി. ദമാമിൽനിന്ന്‌ കേരളത്തിലേക്കുള്ള രണ്ടാമത്തെ വിമാനമാണിത്‌. ബുധനാഴ്ച മൂന്ന്‌ വിമാനങ്ങൾ കൊച്ചിയിലെത്തും. ലണ്ടൻ–-കൊച്ചി വിമാനം രാവിലെ 6.45നും ദുബായ്‌–-കൊച്ചി വിമാനം വൈകിട്ട്‌ 6.25നും മനില–-കൊച്ചി വിമാനം രാത്രി 11നും കൊച്ചിയിലെത്തും.   Read on deshabhimani.com

Related News