കെ എം റോയിക്ക് വിട



കൊച്ചി അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട. കൊച്ചി തേവര സെന്റ് ജോസഫ് പള്ളിയിലായിരുന്നു സംസ്‌കാരം. ഞായർ രാവിലെ 9.30ന് എറണാകുളം പ്രസ്‌ക്ലബ് അങ്കണത്തിൽ പൊതുദർശനത്തിന്‌ വച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ മാധ്യമസമൂഹവും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തി. പ്രൊഫ. എം കെ സാനു, എംഎൽഎമാരായ ടി ജെ വിനോദ്, കെ ബാബു, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അം​ഗം എസ് ശർമ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കോൺ​ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ മോഹനൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി കലക്ടർ ജാഫർമാലിക്‌ അന്ത്യാഞ്ജലി അർപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയനുവേണ്ടിയും എറണാകുളം പ്രസ്‌ക്ലബ്ബിനുവേണ്ടിയും ഭാരവാഹികൾ പുഷ്‌പചക്രം സമർപ്പിച്ചു. Read on deshabhimani.com

Related News