വി മുരളീധരൻ രാജിവയ്‌ക്കണം ; ഡിവൈഎഫ്ഐ ധർണ നടത്തി



തിരുവനന്തപുരം/ കൊച്ചി സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്     സംസ്ഥാനത്തൊട്ടാകെ യുവാക്കളുടെ  പ്രതിഷേധം. ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്ത് കേസിൽ തുടക്കം മുതൽതന്നെ നയതന്ത്രബാഗേജ്‌ അല്ലെന്ന്‌‌ വി മുരളീധരനും ബിജെപിയും ബിജെപിയെ പിന്തുണയ്‌ക്കുന്ന  മാധ്യമങ്ങളും സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന്‌ മുഹമ്മദ് റിയാസ് പറഞ്ഞു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ  പ്രകടനം  കാനൻ ഷെഡ് റോഡിലെ സിപിഐ എം സെൻട്രൽ ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽനിന്ന് ആരംഭിച്ച്‌ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സമാപിച്ചു.  സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്  ധർണ  ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡോ. പ്രിൻസി കുര്യക്കോസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  പി ബി രതീഷ്, സോളമൻ സിജു, എൽ ആദർശ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ പി ജയകുമാർ, എ ആർ രഞ്ജിത്,  ഖദീജ റിഷ്ബത്ത്, കെ ടി അഖിൽദാസ്, പി ഡി ലൈജു, സുഭാഷ് ശങ്കർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News