ക്യാപ്‌റ്റൻ രാജു പുരസ്കാരം ജനാർദനന്‌ സമ്മാനിച്ചു



കൊച്ചി സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരം നടൻ ജനാർദനന്‌ സമ്മാനിച്ചു. എറണാകുളത്തെ വീട്ടിൽ നടന്ന ചടങ്ങ്‌ തിരക്കഥാകൃത്ത്‌ രൺജി പണിക്കർ  ഉദ്ഘാടനം ചെയ്‌തു. സംവിധായകൻ എം പത്മകുമാർ പ്രശസ്തിപത്രം നൽകി. 46 വർഷത്തെ  സിനിമാ ജീവിതത്തിൽ ആദ്യം കിട്ടിയ പുരസ്കാരം പ്രിയ സുഹൃത്ത് ക്യാപ്റ്റൻ രാജുവിന്റെ പേരിലാണ്‌ എന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജനാർദനൻ പറഞ്ഞു. സിനിമാ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ അധ്യക്ഷനായി. Read on deshabhimani.com

Related News