കാർ തലകീഴായി മറിഞ്ഞു



കാക്കനാട് ഇടച്ചിറ റോഡിൽ കാർ തലകീഴായി മറിഞ്ഞു. റോഡ് മുറിച്ചുകടക്കുകയായിരുന്ന സമീപഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഞായർ രാത്രിയാണ് അപകടം. ഇദ്ദേഹത്തെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടച്ചിറ ജങ്‌ഷനിൽനിന്ന്‌ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് അതിർത്തിക്കുറ്റിയിൽ ഇടിച്ചു. തലകീഴായി മറിഞ്ഞ്‌ മറ്റൊരു കാറിലേക്ക്‌ വീണു. കാർ യാത്രികർക്ക്‌ പരിക്കില്ല. പൊലീസുകാരും നാട്ടുകാരും ചേർന്ന് കാറുകൾ മാറ്റി. ഈ ഭാഗത്ത് റോഡരികിൽ കൈവരി കെട്ടണമെന്ന ആവശ്യം നേരത്തേയുണ്ട്. Read on deshabhimani.com

Related News