ഗിരീഷിനും കുടുംബത്തിനും
 കനിവിന്റെ തണൽ



പള്ളുരുത്തി അസുഖബാധിതനായ വള്ളനാട്ട് ഗിരീഷിനും കുടുംബത്തിനും സിപിഐ എം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ കനിവ്‌ ഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറി. ലോക്കൽ സെക്രട്ടറി ജയ്സൻ ടി ജോസ് അധ്യക്ഷനായി.  കെ ജെ മാക്സി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എ പീറ്റർ, ടി വി അനിത, പികെഎസ് ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു, എൻ എസ് സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോബി പനക്കൽ, ബിന്ദു ജോണി, നിത സുനിൽ, മേരി ഹർഷ, കെ പി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News