നീറിക്കോട് സഹകരണ ബാങ്കിന്റെ പകൽവീട് തുറന്നു



ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്കിന്റെ ‘പകൽവീട്’ കനിവ് പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡന്റ്‌ സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ജോളി പൊള്ളയിൽ അധ്യക്ഷനായി. മുമ്പ്‌ ആലങ്ങാട് ഉണ്ടായിരുന്ന പകൽവീടിന്റെ പ്രവർത്തനം കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. ഇപ്പോൾ നീറിക്കോട് കോളനിപ്പടിയിൽ ബാങ്കിന്റെ സ്വന്തം കെട്ടിടത്തിലാണ് പകൽവീട് പുനരാരംഭിച്ചത്. ബാങ്കിന്റെ പരിധിയിൽ 70 വയസ്സിനുമുകളിലുള്ളവരെ വാഹനത്തിൽ രാവിലെ വീടുകളിൽനിന്ന് കൊണ്ടുവരികയും വൈകിട്ട് തിരികെ എത്തിക്കുകയും ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജയശ്രീ ഗോപീകൃഷ്ണൻ, എം കെ ബാബു,  പി വി മോഹനൻ, സുനി സജീവൻ, ബാങ്ക് സെക്രട്ടറി കവിത ജോഷി, ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News