അപകടം ഒഴിവാക്കാൻ നടപടി ; ഔഷധി ജങ്ഷനിലെ പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കുന്നു



പെരുമ്പാവൂർ ഔഷധി ജങ്ഷനിൽ അപകടം ഒഴിവാക്കാൻ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടി തുടങ്ങി. കോർട്ട് റോഡിൽനിന്ന്‌ കാലടി ഭാഗത്തേക്ക് തിരിയുന്ന വളവിലെ ടാർ റോഡിനോട് ചേർന്നുള്ള പൈപ്പ്‌ ലൈനാണ് മാറ്റിസ്ഥാപിക്കുന്നത്. വളവിലുള്ള കലുങ്കിന് മുകളിലൂടെയാണ് പൈപ്പ്‌ ലൈൻ കടന്നുപോകുന്നത്. ഇവിടെ രൂപപ്പെട്ട കുഴി കാടുപിടിച്ചുകിടക്കുന്നതിനാൽ ഇത്‌ തിരിച്ചറിയാതെ ആളുകൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിൽനിന്ന്‌ അകത്തേക്ക് തള്ളിവച്ചാണ് പൈപ്പ് സ്ഥാപിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡിന്റെ വീതികൂട്ടിയാണ്‌ നിർമാണം നടത്തുക. സംസ്ഥാന സർക്കാരിന്റെ ശബരിമല പാക്കേജിൽ അനുവദിച്ച തുക ഉപയോഗിച്ച്‌ ജങ്ഷനിൽ ടാറിങ് പൂർത്തിയാക്കിയിരുന്നു. നാളുകൾക്കുമുമ്പ്‌ വാഹനം ഇടിച്ചുതകർന്ന ഔഷധി ജങ്ഷനിലെ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കുമെന്ന് ഒരുവർഷംമുമ്പ് എംഎൽഎയും നഗരസഭാ ചെയർമാനും പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ നടപ്പായില്ല. Read on deshabhimani.com

Related News