606 പേർക്ക്‌ രോഗം , ഉറവിടമറിയാതെ‌ 342 പേർ



കൊച്ചി ജില്ലയിൽ വെള്ളിയാഴ്ച കോവിഡ്‌ സ്ഥിരീകരിച്ചതിൽ പകുതിയിലേറെയും രോഗ ഉറവിടം അറിയാത്തവർ. 606 രോഗികളിൽ 342 പേരുടെയും ഉറവിടം വ്യക്തമല്ല. 184 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 842 പേർ മുക്തി നേടി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,323 ആയി. മട്ടാഞ്ചേരിയിലാണ്‌ ഏറ്റവും അധികം രോഗികൾ–- 41. തൃക്കാക്കരയിൽ 31 പേർക്കും പള്ളുരുത്തിയിൽ 25 പേർക്കും പായിപ്രയിൽ 23 പേർക്കും കോവിഡ്‌ പോസിറ്റീവായി. പുതുതായി 2198 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 2376 പേരെ നിരീക്ഷണത്തിൽനിന്ന്‌ ഒഴിവാക്കി. 29,591 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ 27,955  പേർ വീടുകളിലും 93 പേർ കോവിഡ് കെയർ സെന്ററുകളിലും 1543 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 4847 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. Read on deshabhimani.com

Related News