യുവതയുടെ സ്മരണയിൽ ജ്വലിച്ചു ധീരജ്‌



കൊച്ചി/ തിരുവനന്തപുരം കെഎസ്‌യു–-യൂത്ത് കോൺഗ്രസ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയ ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ അനുസ്മരിച്ച്‌ ഡിവൈഎഫ്‌ഐ അനുസ്മരണജ്വാല. യൂണിറ്റ്‌ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടി കൊലയും ആക്രമണവും തുടരുന്ന കോൺഗ്രസ് കാപാലികർക്കുള്ള താക്കീതായി. തൃക്കാക്കര സൗത്ത് പാട്ടുപുര യൂണിറ്റിൽ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കോതമംഗലം ടൗണിൽ ജില്ലാ സെക്രട്ടറി എ എ അൻഷാദും -പെരുമ്പാവൂർ തുരുത്തി യൂണിറ്റിൽ ജില്ലാ പ്രസിഡന്റ്‌ പ്രിൻസി കുര്യാക്കോസും അമ്പലമേട്ടിൽ സുജിത് കുമാറും  -വടുതലയിൽ സോളമൻ സിജുവും ഉദ്‌ഘാടനം ചെയ്‌തു.  - പുത്തൻവേലിക്കരയിൽ എൽ ആദർശും വൈറ്റിലയിൽ ആർ രതീഷും നെല്ലിക്കുഴി വെസ്റ്റിൽ കെ പി ജയകുമാറും പുക്കാട്ടുപടിയിൽ അബ്ദുൾ സമദും പരുത്തേലിപ്പടിയിൽ  ആർ അനീഷും മണീട് കമ്പനിപ്പടിയിൽ പി ബി രതീഷും --മഞ്ഞപ്രയിൽ ബിബിൻ വർഗീസും ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com

Related News