എൽഡിഎഫ്‌ അവിശ്വാസം പാസായി ; പൈങ്ങോട്ടൂരില്‍ യുഡിഎഫ് വീണു

പഞ്ചായത്ത് ഓഫീസിനുമുന്നിൽ ചേർന്ന യോഗത്തിൽ സിപിഐ എം 
ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് സംസാരിക്കുന്നു


കവളങ്ങാട് പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സിസി ജയ്‌സനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 13 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴുപേർ അവിശ്വാസത്തെ പിന്തുണച്ചു. ഇതോടെ പൈങ്ങോട്ടൂരിൽ യുഡിഎഫ്‌ തകർന്നു. വോട്ടെടുപ്പിൽ കോതമംഗലം ബ്ലോക്ക്‌ ഡെവലപ്‌മെന്റ് ഓഫീസർ കെ എച്ച് നാസർ മുഖ്യവരണാധികാരിയായി. പ്രസിഡന്റ് അടക്കം യുഡിഎഫിനെ പിന്തുണയ്‌ക്കുന്ന ആറ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഡീൻ കുര്യാക്കോസ് എംപിയുടെയും മാത്യു കുഴൽനാടൻ എംഎൽഎയുടെയും വീടിരിക്കുന്ന പഞ്ചായത്താണ്‌ എൽഡിഎഫ് നേടിയത്. പത്താംവാർഡിൽ സ്വതന്ത്രനായി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് സ്ഥാനം രാജിവയ്‌ക്കുകയും എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയുമായിരുന്നു. ആറുവീതം എൽഡിഎഫ്, -യുഡിഎഫ് അംഗങ്ങളാണുള്ളത്. കോൺഗ്രസ് റിബലായി ജയിച്ച സിസി ജയ്‌സൺ യുഡിഎഫ് പിന്തുണയോടെയാണ് ഇവിടെ പ്രസിഡന്റായത്. കഴിഞ്ഞമാസം 31ന് കടവൂർ നോർത്ത് ആറാംവാർഡ് എൽഡിഎഫ് അംഗം സന്തോഷ് ജോർജ് മൂഴിയിലാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. മൂന്നാംവാർഡ് അംഗം സാബു മത്തായി അവിശ്വാസത്തെ പിന്താങ്ങി. Read on deshabhimani.com

Related News