കൊട്ടിക്കലാശം കഴിഞ്ഞു; ഇനി നിശ്ശബ്ദപ്രചാരണം

പ്രചാരണ സമാപനസമ്മേളനം ന​ഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി ആര്‍ റെനീഷ് ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി> വീറും വാശിയും നിറഞ്ഞ പ്രചാരണദിവസങ്ങൾക്ക് ആവേശഭരിതമായ കൊട്ടിക്കലാശത്തോടെ സമാപനം. ഇനി നിശ്ശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകൾ. ചൊവ്വാഴ്ച ജനം ബൂത്തിലെത്തി വിധിയെഴുതും. മഴപ്പേടി അവഗണിച്ച് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എൽഡിഎഫ് കലാശക്കൊട്ടിലേക്ക് ജനം ഒഴുകിയെത്തിയതോടെ കൊച്ചി കോർപറേഷൻ 62–--ാംഡിവിഷൻ ​എറണാകുളം സൗത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അശ്വതി എസ് വിജയം ഉറപ്പിച്ചു.  അശ്വതി എസിനെ വിജയിപ്പിക്കണമെന്ന പ്ലക്കാര്‍ഡുകള്‍ ഉയർത്തിയും മുദ്രാവാക്യം മുഴക്കിയും ജനങ്ങള്‍ കൊട്ടിക്കലാശം ആവേശഭരിതമാക്കി. എല്‍ഡിഎഫ് അധികാരത്തിലേറി ഒരുവര്‍ഷത്തിനുള്ളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി, അശ്വതി എസിനെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്ന അനൗണ്‍സ്മെന്റ്‌ ജനാവേശം ഇരട്ടിയാക്കി. എറണാകുളം സൗത്ത് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തോടെ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയ എൽഡിഎഫ്, കൊട്ടിക്കലാശത്തിലും മേൽക്കൈ നിലനിർത്തി. എറണാകുളം മഹാകവി ജി റോഡിലേക്ക് എൽഡിഎഫ് സ്ഥാനാർഥി അശ്വതി എസ് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. എറണാകുളം മഹാകവി ജി റോഡില്‍നിന്ന് സ്ഥാനാര്‍ഥി അശ്വതി എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കാല്‍നടപ്രകടന ജാഥ ഡിവിഷന്‍ ചുറ്റി മൊണാസ്ട്രി റോഡില്‍ സമാപിച്ചു. ആവേശം അലയടിക്കുമ്പോഴും ​ഗതാ​ഗതതടസ്സം ഉണ്ടാകാതിരിക്കാൻ പ്രവർത്തകരും പൊലീസും ശ്രദ്ധിച്ചു. മൊണാസ്ട്രി റോഡില്‍ പ്രൊഫ. എം കെ സാനുവിന്റെ വീടിനുസമീപം നടന്ന സമാപന സമ്മേളനം കൊച്ചി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി ആര്‍ റെനീഷ് ഉദ്ഘാടനം ചെയ്തു. എന്‍ കെ പ്രഭാകരനായിക്‌ അധ്യക്ഷനായി. സ്ഥാനാര്‍ഥി അശ്വതി എസ്, രഘുനാഥ് പനവേലി, അഡ്വ. സന്തോഷ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫിനുവേണ്ടി അനിത വാര്യരും ബിജെപിക്കുവേണ്ടി പത്മജ എസ് മേനോനുമാണ് മത്സരിക്കുന്നത്. Read on deshabhimani.com

Related News