ഡിവൈഎഫ്ഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി



ആലുവ റെയിൽവേ ഗേറ്റ് കീപ്പർ കരാർവൽക്കരണത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു, മനീഷ രാധാകൃഷ്ണൻ, പി എസ് സുനീഷ്, എം എ ഷഫീഖ്, പി എ അഷ്കർ, എ കെ സിബിൻ, മെഹ്റു ആര്യ ഫിറോസ് എന്നിവർ സംസാരിച്ചു. അങ്കമാലിയില്‍ പ്രതിഷേധം സംസ്ഥാന കമ്മിറ്റിയംഗം എല്‍ ആദര്‍ശ് ഉദ്ഘാടനം ചെയ്തു. റോജിസ് മുണ്ടപ്ലാക്കല്‍ അധ്യക്ഷനായി. ബിബിന്‍ വര്‍ഗീസ്, സച്ചിന്‍ കുര്യാക്കോസ്, അനില ഡേവിഡ് സംസാരിച്ചു. ദക്ഷിണ റെയിൽവേ 1847 ഗേറ്റ് കീപ്പർമാരെ നിയമിക്കാൻ ഉത്തരവിറക്കി. തിരുവനന്തപുരം ഡിവിഷനിൽ 381 പേരെയും പാലക്കാട് ഡിവിഷനിൽ 247 പേരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് റെയിൽവേ ജനറൽ മാനേജരുടെ ഉത്തരവ്‌. പരീക്ഷ എഴുതി നിയമനം കാത്തിരിക്കുന്നവരെ വിഡ്ഢികളാക്കി ഗേറ്റ് കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലൂടെ 900 തസ്തിക ഇല്ലാതാകുമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.   Read on deshabhimani.com

Related News