ജില്ലയിൽ 11 സ്‌കൂളുകൾകൂടി മികവിന്റെ കേന്ദ്രങ്ങൾ ; പ്രഖ്യാപനം ഇന്ന്‌

എളമക്കര ഗവ. സ്കൂളിന് പുതിയ കെട്ടിടം യാഥാർഥ്യമാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിക്കുന്ന 
കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റി


കൊച്ചി ജില്ലയിൽ മികവിന്റെ കേന്ദ്രങ്ങളാകുന്ന 11 സ്കൂളുകൾ ചൊവ്വ പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി കിഫ്ബിയിൽനിന്നുള്ള അഞ്ചുകോടി രൂപ ഉപയോഗിച്ച്‌ നിർമിച്ച ഇടപ്പള്ളി ​ഗവ. എച്ച്എസ്എസ്‌, പാലിയം ജിഎച്ച്എസ്എസ്‌, എളമക്കര ജിഎച്ച്എസ്എസ്‌, പുത്തൻതോട് ജിഎച്ച്എസ്എസ്‌, പ്ലാൻഫണ്ട് ഉപയോ​ഗിച്ച് നിർമിച്ച ചേന്ദമം​ഗലം ജിയുപി സ്കൂൾ, പൂത്തോട്ട ജെബിഎസ്‌, വടവുകോട് ​ഗവ. എൽപി സ്കൂൾ, നോർത്ത് വാഴക്കുളം ​ഗവ. യുപി സ്കൂൾ (നാലും ഒരുകോടി പ്ലാൻഫണ്ട്), പുളിന്താനം ജിയുപിഎസ് (66 ലക്ഷം പ്ലാൻഫണ്ട്), സമ​ഗ്രശിക്ഷാ കേരളത്തിന്റെ 39 ലക്ഷം രൂപയുടെ ഫണ്ട് ഉപയോ​ഗിച്ച് നിർമിച്ച സൗത്ത് വാഴക്കുളം ജിഎൽപിഎസ്, എംഎൽഎ ഫണ്ട് ഒരുകോടി ഉപയോ​ഗിച്ച് നിർമിച്ച വെണ്ണല ജിഎച്ച്എസ്എസ്‌ എന്നിവയാണ് നാടിന് സമർപ്പിക്കുന്നത്. കിഫ്ബി ഫണ്ട്, പ്ലാൻഫണ്ട്, നബാർഡ് ഫണ്ട്, എസ്എസ്‌കെ ഫണ്ട് എന്നിവ ഉപയോ​ഗിച്ച് നിർമിക്കുന്ന 48 സ്കൂളിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 25 സ്കൂളുകളുടെ നിർമാണങ്ങൾക്ക് സർക്കാരിന്റെ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഇ–-ടെൻഡറിനുശേഷം നിർമാണം ആരംഭിക്കും. പാലിശേരി ജിഎച്ച്എസ് (നബാർഡിന്റെ രണ്ടുകോടി ഫണ്ട്, കിഫ്ബിയുടെ ഒരുകോടി ഫണ്ട്), നെല്ലിക്കുഴി ജിഎച്ച്എസ്, നൊച്ചിമ ജിഎച്ച്എസ്, ആറൂർ ജിഎച്ച്എസ്, പിണവൂർക്കുടി ജിഎച്ച്എസ് (മൂന്നും നബാർഡ് രണ്ടുകോടി), മഞ്ഞപ്ര ജിഎച്ച്എസ്എസ്, മുപ്പത്തടം ജിഎച്ച്എസ്എസ്, എടത്തല ജിഎച്ച്എസ്എസ്, കലൂർ എംടിഎച്ച്എസ്എസ്, ചൊവ്വര ജിഎച്ച്എസ്എസ്, പൂതൃക്ക ജിഎച്ച്എസ്എസ്, ചോറ്റാനിക്കര ജിഎച്ച്എസ്എസ് (ഏഴും കിഫ്ബി ഒരുകോടി ഫണ്ട്) എന്നീ സ്കൂളുകളുടെ നിർമാണോദ്​ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പുളിയനം ജിഎച്ച്എസ്എസ്, കളമശേരി ജിഎച്ച്എസ്എസ്, ഇടപ്പള്ളി ജിഎച്ച്എസ്എസ്, കൊങ്ങോർപ്പിള്ളി ജിഎച്ച്എസ്എസ്, ഞാറക്കൽ ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ ലാബുകളും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News