സ്വാതന്ത്ര്യസ്‌മൃതി സംഗമവുമായി ഖാദി തൊഴിലാളികള്‍



കൊച്ചി എറണാകുളം ജില്ലാ ഖാദി തൊഴിലാളി യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സ്വാതന്ത്ര്യസ്‌മൃതി സംഗമം സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്‌തു. ‘ഖാദിയും സ്വാതന്ത്ര്യസമര പ്രസ്ഥാനവും’ വിഷയത്തിൽ അലി അക്‌ബർ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ പ്രീത ബിനു അധ്യക്ഷയായി. കലൂർ മെട്രോ സ്‌റ്റേഷനുസമീപം നടന്ന പരിപാടിയിൽ ഫ്രാൻസിസ്‌ സേവ്യർ, സോണി കോമത്ത്‌, എൻ എസ്‌ അനിൽകുമാർ, ജെയ്‌ദ എബ്രഹാം, സാവിത്രി പിണർമുണ്ട, ജലജ സുരേഷ്‌, ലീല പൗലോസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News