സംസ്‌കൃത സർവകലാശാല 
കലോത്സവത്തിന്‌ തുടക്കം



കാലടി സംസ്കൃത സർവകലാശാല യൂണിയൻ കലോത്സവത്തിന് കാലടിയിൽ തുടക്കമായി. നടൻ ആസിഫ് അലി കലോത്സവം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കെ വി അഭിജിത് അധ്യക്ഷനായി. പകൽ മൂന്നിന് ആരംഭിച്ച വർണാഭമായ ഘോഷയാത്ര കാലടി പട്ടണംചുറ്റി എംസി റോഡുവഴി സർവകലാശാല ക്യാമ്പസിൽ സമാപിച്ചു. 600 പേർ പങ്കെടുത്ത ഘോഷയാത്ര ഉത്സവപ്രതീതിയേകി. താളമേളങ്ങളും മുത്തുക്കുടകളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്‌ക്ക് മികവേകി. വ്യാഴം രാവിലെ ഒമ്പതിന് ക്യാമ്പസ് അങ്കണത്തിൽ ഒരുക്കിയ അഞ്ച് വേദികളിൽ അറുന്നൂറിൽപ്പരം പ്രതിഭകൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കും. തിരക്കഥാകൃത്തുക്കളായ സിബി തോമസ്, ശ്രീജിത് ദിവാകരൻ, വൈസ് ചാൻസലർ ഡോ. എം വി നാരായണൻ, രജിസ്ട്രാർ ഡോ. എം ബി ഗോപാലകൃഷ്ണൻ, പി ഉണ്ണിക്കൃഷ്ണൻ, എൻ എം ഫൈസൽ, മനു മോഹൻ എന്നിവർ  ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു. Read on deshabhimani.com

Related News