പല്ലാരിമംഗലത്തുനിന്ന്‌ ഒഴിവാക്കിയത്‌ 
2.5 ടൺ ചില്ലുമാലിന്യം



കവളങ്ങാട് പല്ലാരിമംഗലം പഞ്ചായത്ത്‌ ശേഖരിച്ച 2.5 ടൺ ചില്ലുമാലിന്യം കയറ്റി അയച്ചു.  ഹരിതകർമസേനയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജൂലൈ 30ന് വാർഡുകളിൽനിന്ന്‌ ശേഖരിച്ച കുപ്പിച്ചില്ലും ചില്ലുകുപ്പിയുമടങ്ങുന്ന മാലിന്യമാണ് പഞ്ചായത്ത്‌ കയറ്റി അയച്ചത്. പ്ലാസ്റ്റിക് മാലിന്യം എല്ലാ മാസവും ശേഖരിക്കുന്നതിനുപുറമെയാണിത്. ഉപേക്ഷിച്ച ചെരുപ്പുകൾ, കുടകൾ, ഇ–-മാലിന്യം എന്നിവയും പഞ്ചായത്തിൽനിന്ന്‌ കയറ്റി അയച്ച് പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, സെക്രട്ടറി എം എം ഷംസുദീൻ, ഹരിതകർമസേന കൺസോർഷ്യം ലീഡർ ഷെരീഫ റഷീദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News