സാമൂഹിക് ജാഗരൺ സംഗമം: പദയാത്ര നടത്തി



കൊച്ചി സ്വാതന്ത്ര്യസമരചരിത്രം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സിഐടിയു, കേരള കർഷകസംഘം, കെഎസ്‌കെടിയു എന്നിവയുടെ നേതൃത്വത്തിൽ ഞായർ വൈകിട്ട് നാലിന് രാജേന്ദ്രമൈതാനത്ത് സാമൂഹിക് ജാഗരൺ സംഗമം സംഘടിപ്പിക്കും. ഇതിനുമുന്നോടിയായി ലോക്കൽ കേന്ദ്രങ്ങളിൽ പദയാത്ര സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിൽ വർഗീയവാദികൾക്കിടമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയായിരുന്നു പദയാത്ര. എറണാകുളം എസ്ഡി ഫാർമസിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ഉദയംപേരൂർ, പെരുമ്പളം എന്നിവിടങ്ങളിൽ സംസ്ഥാന സെക്രട്ടറി ദീപ കെ രാജൻ, പള്ളുരുത്തിയിൽ ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, വൈറ്റിലയിൽ ട്രഷറർ സി കെ പരീത്, കാലടിയിൽ സംസ്ഥാന കമ്മിറ്റി അം​ഗം കെ എ ചാക്കോച്ചൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര, ഉ​ദയംപേരൂർ എന്നിവിടങ്ങളിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു, പെരുമ്പാവൂരിൽ പ്രസിഡന്റ്‌ കെ പി അശോകൻ എന്നിവർ ഉദ്ഘാടനം ചെയ്തു. കോലഞ്ചേരിയിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ വി ഏലിയാസ്, തൃപ്പൂണിത്തുറയിൽ സെക്രട്ടറി എം സി സുരേന്ദ്രൻ, മൂവാറ്റുപുഴയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം ഇസ്‌മയിൽ, കാഞ്ഞൂർ, അങ്കമാലി അങ്ങാടിക്കടവ് എന്നിവിടങ്ങളിൽ സംസ്ഥാന എക്സിക്യൂട്ടീവ്‌ അം​ഗം കെ തുളസി എന്നിവർ ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News