ഭൂതത്താൻകെട്ട് ഡാമിന്റെ 4 ഷട്ടർ തുറന്നു



കോതമംഗലം കാലവർഷ ഒരുക്കങ്ങളുടെ ഭാഗമായി ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു. 15 ഷട്ടറുകളുള്ള ഡാമിന്റെ നാലെണ്ണം വെള്ളിയാഴ്ച തുറന്നുവിട്ടതായും പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ജില്ലയിൽ ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 സെന്റീമീറ്റർവീതം രണ്ട് ഷട്ടറുകൾ ആദ്യം തുറന്നത്. വൈകിട്ടോടെ രണ്ട്‌ ഷട്ടറുകൾകൂടി തുറക്കുകയായിരുന്നു. Read on deshabhimani.com

Related News