സിപിഐ എം പ്രതിഷേധ ധർണ നടത്തി



അങ്കമാലി ഹരിതകർമസേനാംഗത്തെ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയപ്പോൾ നായയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ച ചിറയത്ത് ജസ്റ്റിൻ ആന്റണിയെ അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റി ചെന്നക്കാടൻ കവലയിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തി. സിപിഐ എം മുളരിപ്പാടം ബ്രാഞ്ച്‌ അംഗവും മഞ്ഞപ്ര പഞ്ചായത്തിലെ ഏഴാംവാർഡ് ഹരിതകർമസേനാംഗവുമായ ജിജി സാജുവിനെയാണ്‌ പട്ടിയെ വിട്ട്‌ കടിപ്പിക്കാൻ ശ്രമിച്ചത്‌. ഹരിതകർമസേനയുടെ മനോവീര്യം തകർക്കുന്ന നിലപാട് പ്രതിഷേധാർഹമാണ്. ഇത്തരം സാമൂഹ്യവിരുദ്ധരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും യോഗം അഭ്യർഥിച്ചു. ഏരിയ കമ്മിറ്റി അംഗം ബിബിൻ വർഗീസ് ധർണ ഉദ്ഘാടനം ചെയ്തു. ടി സി ഷാജൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട്, വത്സലകുമാരി വേണു, എ പി രാമകൃഷ്ണൻ, ജോളി പി ജോസ്, ഡോ. അജീഷ് കോളാട്ടുകുടി, പി ബി എൽദോ, കെ സി വർഗീസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News