കാറ്റിലും മഴയിലും 
നാശനഷ്ടം

മരം വീണ് തകർന്ന മണ്ണത്തൂർ പുത്തൻകുളങ്ങര കോളനിയിൽ ഏലിയാമ്മ നാരായണന്റെ വീട്


കൂത്താട്ടുകുളം കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. തിരുമാറാടി പഞ്ചായത്ത് ഒന്നാം വാർഡ് വെട്ടിമൂട് പുത്തൻകുളങ്ങര കോളനിയിൽ ഏലിയാമ്മ നാരായണന്റെ വീടിനുമുകളിലാണ് മരം വീണത്. വെള്ളി രാവിലെയാണ് സംഭവം. വീടിന്റെ അടുക്കളയും ഒരുമുറിയും തകർന്നു.  ഏലിയാമ്മയും മകളും മകളുടെ കുഞ്ഞും  ശബ്ദം കേട്ട്  ഓടി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. വില്ലേജ്‌ ഓഫീസർ ഷൈനി ഐസക് സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കവളങ്ങാട് കനത്തമഴയിൽ വാരപ്പെട്ടിയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നുവീണു. വാരപ്പെട്ടി - അടിവാട് റോഡിൽ ഏറാമ്പ്ര പാറച്ചാലി അപ്പുക്കുട്ടന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്ന് റോഡിലേക്ക് വീണത്. പ്രധാന റോഡിൽനിന്ന് ഉയരത്തിലുള്ള വീടായതിനാൽ ഭിത്തി വീണതോടെ വീടും അപകടഭീഷണിയിലായി. ഏകദേശം 20 അടി ഉയരത്തിലാണ് വീടിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻനായർ, വൈസ് പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത്‌ അംഗം കെ കെ ഹുസൈൻ, ഓവർസിയർ വാസുദേവ് റാവു എന്നിവർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. Read on deshabhimani.com

Related News