കെഎസ്ആർടിസി റൂട്ടിൽ സമാന്തര സർവീസ് ; 
10 വാഹനങ്ങൾക്കെതിരെ നടപടി



തൃക്കാക്കര ജില്ലയിലെ കെഎസ്ആർടിസി ബസ് റൂട്ടുകളിലും സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ച് സമാന്തര സർവീസ് നടത്തുന്ന കോൺട്രാക്ട് കാരേജ് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍വകുപ്പ് നടപടി തുടങ്ങി. അഞ്ചു സ്ക്വാഡുകളായി തിരിഞ്ഞ് എറണാകുളം സിറ്റിയിലെ വിവിധയിടങ്ങളിൽ പരിശോധന തുടരുകയാണ്. രാത്രി ഏഴുവരെ നടത്തിയ പരിശോധനയിൽ 10 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. കലക്‌ടറേറ്റ്, ഹൈക്കോടതി പരിസരത്തുനിന്ന്‌ ജീവനക്കാരെയുംകൊണ്ട് ആലപ്പുഴ, ചേർത്തല, പെരുമ്പാവൂർ ഭാഗങ്ങളിലേക്ക് സമാന്തര സർവീസ് നടത്തുന്ന ആറ് ടെമ്പോ ട്രാവലർ പിടികൂടി. പിടിയിലാകുന്ന വാഹനങ്ങൾക്കെതിരെ കേസ് എടുത്തു. പരിശോധന രാത്രി വൈകിയും വരുംദിവസങ്ങളിലും തുടരുമെന്ന് ആർടിഒ പറഞ്ഞു. ഇത്തരം റൂട്ടുകളിൽ  കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. Read on deshabhimani.com

Related News