പാതാളം ഇഎസ്ഐ ആശുപത്രിയുടെ 
ശോച്യാവസ്ഥ: സിപിഐ എം ധർണ ഇന്ന്



കളമശേരി പാതാളം ഇഎസ്ഐ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം ഏലൂർ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ധർണ നടത്തും. ഇടുക്കി, എറണാകുളം ജില്ലകളിലെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ ആശ്രയിക്കുന്ന ഇവിടെ മരുന്ന്‌ അടക്കമുള്ള ചികിത്സാസൗകര്യങ്ങൾ പരിമിതമാണ്‌. തൊഴിലാളിയുടെ വേതനത്തിന്റെ 3.25 ശതമാനം തൊഴിലുടമയും 0.75 ശതമാനം തൊഴിലാളിയും വിഹിതമായി ഇഎസ്ഐ കോർപറേഷന് നൽകുന്നുണ്ട്. എന്നാൽ, ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരുടെ നിയമനംപോലും നടത്തുന്നില്ല. ഇഎസ്‌ഐ ആശുപത്രിയിൽ മതിയായ ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ധർണ നടത്തുന്നത്‌. രാവിലെ ഒമ്പതിന് സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്യും Read on deshabhimani.com

Related News