പൊരുതുന്ന ത്രിപുരയ്‌ക്ക് 
നാടിന്റെ ഐക്യദാർഢ്യം

എറണാകുളത്ത്‌ ത്രിപുര ഐക്യദാർഢ്യസദസ്സ്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം/ കൊച്ചി ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ്  ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കേരളം. ബുധനാഴ്ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ ആയിരങ്ങൾ പങ്കെടുത്തു. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ജനതയ്ക്ക് കേരളം ഒന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.എറണാകുളത്ത്‌ ഹൈക്കോടതി ജങ്‌ഷനിലെ വഞ്ചിസ്ക്വയറിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സദസ്സിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, എം പി പത്രോസ്, അഡ്വ. പുഷ്പ ദാസ്, ടി സി ഷിബു, സി കെ പരീത്, ആർ അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം പി എൻ സീനുലാൽ, എറണാകുളം ഏരിയ സെക്രട്ടറി സി മണി, തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News