മൂവാറ്റുപുഴ നഗരസഭയുടെ അമിതവാടക: ഹര്‍ത്താലും ധര്‍ണയും നടത്തി



മൂവാറ്റുപുഴ മൂവാറ്റുപുഴ നഗരസഭ വക കെട്ടിടങ്ങൾക്ക് വാടക വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ വ്യാപാരികൾ കടകളടച്ച് ഹർത്താൽ നടത്തി. നിലവിലുള്ള വാടകയുടെ മൂന്നിരട്ടിയോളം തുകയാണ് വർധിപ്പിച്ചത്. ഹർത്താലിൽ പങ്കെടുത്ത വ്യാപാരികൾ നഗരസഭാ ഓഫീസിനുമുന്നിൽ ധർണ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. എ ജെ റിയാസ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ അധ്യക്ഷനായി. മൂവാറ്റുപുഴ കൗൺസിൽ വ്യാപാരികളോട് കാണിക്കുന്ന നിഷേധനിലപാടുകൾക്കെതിരെ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി സമരം ഏറ്റെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. മർച്ചന്റ്സ് അസോസിയേഷൻ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് നിഷാദ് മൂവാറ്റുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എ ഗോപകുമാർ, ട്രഷറർ കെ എം ഷംസുദീൻ, സെക്രട്ടറിമാരായ പി യു ഷംസുദീൻ, ബോബി എസ് നെല്ലിക്കൽ, വൈസ് പ്രസിഡന്റ് മഹേഷ് എച്ച് കമ്മത്ത്, അസോസിയേഷൻ കമ്മിറ്റി അംഗങ്ങളായ പി എം ടി ഫൈസൽ, എം ഡി മനോജ്, കെ ഇ ഹാരീസ്, സലീം പാലം, കെ എം നിയാസ്, ജയ്സൺ തോട്ടത്തിൽ, കെ രാജേഷ്, ഗ്രെയിൻസ് മർച്ചന്റ്‌സ് പ്രസിഡന്റ് എൽദോസ് ടി പാലപ്പുറം, യൂത്ത് വിങ് പ്രസിഡന്റ് പി എ ആരിഫ്, സെക്രട്ടറി ജോബി അഗസ്റ്റിൻ, വനിതാവിഭാഗം ചെയർപേഴ്സൺ ജയ ബിജു, സെക്രട്ടറി ലത അനിൽ, ബിജി സജീവ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News