അവതരണം ലളിതം; 
കൈയടി നേടി വനിതകൾ



കൊച്ചി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാ​ഗമായി നടത്തുന്ന ​ഗൃഹസന്ദർശന പരിപാടിക്ക് സ്വീകാര്യതയേറുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ലളിതമായി അവതരിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ഗൃഹസന്ദർശന പരിപാടിയെ വ്യത്യസ്തമാക്കുന്നത്. വീട്ടമ്മമാരിൽ അധികവും പാചകവാതക വിലവർധനയിൽ രോഷം പ്രകടിപ്പിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കാനുള്ള ഒപ്പുശേഖരണവും നടത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹനടപടിക്കെതിരെ ജനങ്ങൾ ഒപ്പുശേഖരണത്തിൽ പങ്കാളിയായി. 25ന് രണ്ടരലക്ഷംപേരുടെ ഒപ്പോടെയാണ് രാഷ്ട്രപതിക്ക് കത്തയക്കുന്നത്. വാഴക്കുളത്ത് അ‍ഡ്വ. പുഷ്പ ദാസ്, പള്ളുരുത്തി ​ഗണപതിക്കാവിൽ ടി വി അനിത, പറവൂരിൽ പി എസ് ഷൈല, മണീട് ബീന ബാബുരാജ്, പള്ളുരുത്തി കോണം യൂണിറ്റിൽ പി ആർ രചന, കോതമം​ഗലം കപ്പേളപ്പടിയിൽ സുധ പത്മജൻ, പുളിഞ്ചോട്ടിൽ ബീന മഹേഷ്, കിഴക്കേപ്രത്തിൽ റീന അജയകുമാർ, നെടുമ്പാറയിൽ സൗമ്യ സനൽ, കോട്ടപ്പുറം വെസ്റ്റിൽ ഐശ്വര്യ സാനു, പൊന്നുരുന്നിയിൽ റെനി ഉണ്ണി, മൂവാറ്റുപുഴ കുരിയൻമലയിൽ നിഷ മനോജ്, മാങ്ങാട്ട് കുഴമ്പിൽ സുഷമ മാധവൻ, കോലഞ്ചേരി വെങ്കിടയിൽ ബിന്ദു മനോഹരൻ, കൊച്ചി വാട്ടർ അതോറിറ്റി പരിസരത്ത് റഡീന ആന്റണി, ഇരമല്ലൂരിൽ റഷീദ സലിം, പുക്കാട്ടുപടിയിൽ ഡോ. രമാകുമാരി, മരടിൽ ശാന്ത മോഹൻദാസ് എന്നിവർ ​ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി. ​ഗൃഹസന്ദർശനം വ്യാഴാഴ്ച സമാപിക്കും. Read on deshabhimani.com

Related News