തൊഴിലാളി കുടുംബസംഗമം ചേർന്നു



അങ്കമാലി കാലടി പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തൊഴിലാളി കുടുംബസംഗമം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്  സി കെ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് മെമന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു.   സിപിഐ എം ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട്, യൂണിയൻ ആക്ടിങ്‌ ജനറൽ സെക്രട്ടറി പി വി രമേശൻ, വാർഡ് അംഗങ്ങളായ സി വി അശോക് കുമാർ, വത്സലകുമാരി വേണു, ട്രേഡ് യൂണിയൻ നേതാക്കളായ കെ ജെ ജോയി, എം ജെ ജോസ്, കെ പി ബെന്നി, ഐ പി ജേക്കബ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News