ചാമ്പ്യൻസ് ബോട്ട് ലീഗ് 
മറൈൻഡ്രൈവിൽ ശനിയാഴ്ച

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന വള്ളംകളിക്ക് മുന്നോടിയായി 
 കായലിന്റെ ആഴം കൂട്ടൽ ജോലി പുരോഗമിക്കുന്നു


കൊച്ചി സംസ്ഥാന ടൂറിസം വകുപ്പ് ചാമ്പ്യൻസ്‌ ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായുള്ള എറണാകുളം വള്ളംകളി ശനി പകൽ 1.30ന് മറൈൻഡ്രൈവിൽ ആരംഭിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിലാണ് സിബിഎൽ സംഘടിപ്പിച്ചിട്ടുള്ളത്.  പൊതുസമ്മേളനത്തിനുശേഷം മാസ് ഡ്രില്ലിന്റെ അകമ്പടിയോടെ വള്ളംകളി മത്സരങ്ങൾ ആരംഭിക്കും. ഈ വർഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ, ഫൈനലിൽ മത്സരിച്ച നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ എന്നിവരെക്കൂടാതെ കാരിച്ചാൽ, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെൻത്, ദേവാസ് പായിപ്പാടൻ എന്നീ ചുണ്ടൻ വള്ളങ്ങളും പങ്കെടുക്കും. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറമ്പൻ, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ നമ്പർ ഒന്ന്‌, താണിയൻ, സെന്റ് ആന്റണി, ശരവണൻ, വലിയ പണ്ഡിതൻ, തിരുത്തിപ്പുറം, ഹനുമാൻ നമ്പർ ഒന്ന്‌ എന്നീ വള്ളങ്ങളും മത്സരിക്കും. Read on deshabhimani.com

Related News