സിറ്റി പൊലീസിന്‌ 
50 ഇലക്‌ട്രിക് ബൈക്ക്‌



കൊച്ചി സിറ്റി പൊലീസിന്റെ കൃത്യനിർവഹണം കാര്യക്ഷമമാക്കാൻ 50 ഇലക്‌ട്രിക് ബൈക്കുകൾ ഉടൻ ലഭ്യമാക്കുമെന്ന്‌ കമീഷണർ കെ സേതുരാമൻ. സിറ്റി ട്രാഫിക് പൊലീസിന്‌ ലഭിച്ച രണ്ട്‌ ഇലക്‌ട്രിക് ബൈക്കുകളുടെ ഫ്ലാഗ്‌ഓഫ്‌ കമീഷണർ ഓഫീസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 30 ബൈക്കുകൾ കൊച്ചിൻ സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡ്‌ നൽകുന്നതിന്‌ ധാരണയായിട്ടുണ്ട്‌. മറ്റ്‌ 18 ബൈക്കുകൾ സ്വകാര്യ ഏജൻസികളുടെ സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ച്‌ ലഭ്യമാക്കും. നിശ്‌ചിത എണ്ണം ബൈക്കുകൾ സിറ്റി, ട്രാഫിക് പൊലീസിന്‌ നൽകും. കൊച്ചിപോലെ തിരക്കേറിയ നഗരത്തിൽ സിറ്റി പൊലീസിന്‌ കൃത്യനിർഹണത്തിന്‌ ഇരുചക്രവാഹനങ്ങൾ അത്യാവശ്യമാണ്‌. കൂടുതൽ ബൈക്കുകൾ രംഗത്തെത്തുന്നതോടെ ട്രാഫിക് പൊലീസിനടക്കം കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാനാകും. റോഡ്‌ അപകടത്തിൽപ്പെടുന്നവർക്ക്‌ പെട്ടെന്ന് സഹായം എത്തിക്കാൻ ബൈക്കുകൾ സഹായകമാകുമെന്നും കമീഷണർ പറഞ്ഞു. ഡിസിപി അഡ്‌മിൻ ഷാജു കെ വർഗീസ്‌, സ്‌പെഷ്യൽ ബ്രാഞ്ച്‌ എസിപി സി ജയകുമാർ, ട്രാഫിക് വെസ്‌റ്റ്‌ എസിപി സി യൂസഫ്‌, ട്രാഫിക് ഈസ്‌റ്റ്‌ എസിപി പി റെജോ, ട്രാഫിക് വെസ്‌റ്റ്‌ സിഐ ഹണി കെ ദാസ്‌ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News