പശുവിനെ വളർത്താൻ 
റോബോട്ടുമായി വിദ്യാർഥികൾ



പെരുമ്പാവൂർ പശുവിന്‌ തീറ്റ കൊടുക്കണോ? തൊഴുത്തിലെ ചാണകം വാരണോ, കറക്കണോ...? എന്തിനും തയ്യാറായിനിൽക്കുകയാണ്‌ കുട്ടികൾ തയ്യാറാക്കിയ റോബോട്ട്‌. ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ ഡെയ്‌റി ഫാർമർ സംരംഭക (ഡിഎഫ്ഇ) വിദ്യാർഥികളാണ്‌ പശുവളർത്തലിന്‌ സഹായിക്കുന്ന റോബോട്ടിനെ  വികസിപ്പിച്ചത്‌. സ്കൂളിലെ സ്കിൽ ഡേയോട് അനുബന്ധിച്ച് നടത്തിയ എക്സിബിഷനിലാണ് വിദ്യാർഥികൾ അവർ തയ്യാറാക്കിയ റോബോട്ടിനെ പുറത്തെടുത്തത്‌. പെരുമ്പാവൂർ കുറുപ്പംപടിയിൽ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ സഹകരണത്തോടെയാണ് ഫാം ആൻഡ് ഡെയ്‌റി അസിസ്റ്റന്റ് റോബോട്ടുകളെ നിർമിച്ചത്. വിഎച്ച്എസ്ഇ വിദ്യാർഥികളായ ഷിമ്രോൺ ഷിജു, എം എ വിഷ്ണു, മുഹമ്മദ് യാസീൻ എന്നീ വിദ്യാർഥികളുടെ ആശയത്തിൽനിന്നാണ് റോബോട്ടുകൾ രൂപകൽപ്പന ചെയ്‌തത്‌. ഒരുലക്ഷം വിലവരുന്ന റോബോട്ടിക് ഉപകരണങ്ങളാണ്‌ ഉപയോഗിച്ചത്. പശുവിന് തീറ്റ കൊടുക്കാനും തൊഴുത്തിലെ മാലിന്യം നീക്കാനും പാൽ കറക്കാനും ഫാമിലെ മറ്റു പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും കഴിയുന്നവയാണ്‌ റോബോട്ടുകൾ. പെരുമ്പാവൂർ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ചീഫ് ട്രെയിനിങ് ഓഫീസർ വിനയ് മാത്യു ജോൺ സ്കിൽ ഡേ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ആർ സി ഷിമി അധ്യക്ഷയായി. Read on deshabhimani.com

Related News