തീരം മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കും: മന്ത്രി പി രാജീവ്‌



കൊച്ചി ചെല്ലാനം മാതൃകാ മത്സ്യഗ്രാമം പദ്ധതിയിലൂടെ തീരസംരക്ഷണം മാത്രമല്ല, ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. ചെല്ലാനം ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ താൽക്കാലിക സംവിധാനമല്ല, ശാശ്വത പരിഹാരമാണ്‌ വേണ്ടത്‌. കാലാവസ്ഥാ വ്യതിയാനംമൂലമുള്ള മാറ്റങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ്‌ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഉപാധികൾ പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയത്‌. സംസ്ഥാനത്തെ പരിസ്ഥിതിലോല തീരദേശങ്ങളുടെ പുനനിർമാണത്തിനായി 5400 കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പ്രാരംഭ പദ്ധതിയായി ചെല്ലാനം തീരദേശ പുനരുദ്ധാരണം പുരോഗമിക്കുകയാണ്‌. ഇപ്പോൾ ശക്തമായ കാലവർഷത്തിനിടയിലും കടൽക്ഷോഭത്തെ പേടിക്കാതെ ചെല്ലാനത്ത് ജീവിക്കാമെന്ന നിലയിലായിട്ടുണ്ടെന്നും സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണിതെന്നും മന്ത്രി പറഞ്ഞു. ചെല്ലാനം മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ അന്തിമ പദ്ധതിരേഖ കൈമാറൽ ചടങ്ങ്‌ കുഫോസ്‌ ആസ്ഥാനത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.   Read on deshabhimani.com

Related News