റോഡിൽ കേബിൾ കുരുക്ക്‌; 
മരട്‌ നഗരസഭയിൽ അപകടം പതിവ്‌

മരടിൽ അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്ന കുട്ടികളെയും 
ആയയെയും സമീപത്തെ വീട്ടുപരിസരത്തേക്ക് മാറ്റിയപ്പോൾ


തൃപ്പൂണിത്തുറ മരട്‌ നഗരസഭാ പരിധിയിൽ അപകടക്കെണിയായി പൊതുവഴികളിൽ അലസമായി കിടക്കുന്ന കേബിളുകൾ. ഇവ മാറ്റാൻ അധികൃതർ നടപടിയെടുക്കാത്തതിനാൽ അപകടം പതിവായിരിക്കുകയാണ്‌. തിങ്കൾ രാവിലെ സ്കൂൾ ബസിനുമുകളിലേക്ക്‌ വൈദ്യുതി പോസ്റ്റ്‌ വീഴാൻകാരണം  കേബിളുകൾ ബസിൽ ഉടക്കിയതാണ്‌. ഭാരംകൂടിയ കേബിളുകൾ വൈദ്യുതി പോസ്റ്റിൽ കെട്ടിവയ്‌ക്കുന്നതും അപകടത്തിനിടയാക്കുന്നു. കേബിൾ കാലപ്പഴക്കത്തിനനുസരിച്ച്‌ അഴിച്ചുമാറ്റാതെ പുതിയവ സ്ഥാപിക്കുന്നരീതിയാണുള്ളത്‌. ഇതുമൂലം വഴിവിളക്കുകൾപോലും മാറ്റാൻ ലൈൻമാൻമാർ വലിയ ബുദ്ധിമുട്ട്‌ നേരിടുന്നു. കേബിൾ കുരുക്കിനെതിരെ നിരവധിതവണ പരാതി നൽകിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു.  ഞായർ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റിൽ കെട്ടിവച്ചിരുന്ന കേബിളുകൾ റോഡരികിലേക്ക്‌ താഴ്‌ന്നുകിടന്നിരുന്നു. ഇതാണ്‌ സ്കൂൾബസിൽ കുരുങ്ങിയത്‌. Read on deshabhimani.com

Related News