കോടിയേരിക്ക്‌ കണ്ണീർപ്രണാമം



കൊച്ചി കോടിയേരി ബാലകൃഷ്‌ണന്‌ കണ്ണീർപ്രണാമം അർപ്പിച്ച്‌ ജില്ല. സിപിഐ എം ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മൗനജാഥയും തുടർന്ന്‌ അനുശോചനയോഗവും ചേർന്നു. യോഗത്തിൽ വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം പി പത്രോസ് അങ്കമാലിയിലും ജോൺ ഫെർണാണ്ടസ്‌ പള്ളുരുത്തി വെളിയിലും സി ബി ദേവദർശനൻ കോലഞ്ചേരിയിലും ആർ അനിൽകുമാർ കോതമംഗലം ടൗണിലും എം സി സുരേന്ദ്രൻ മരട്‌ ഈസ്‌റ്റിലും ടി സി ഷിബു തൃപ്പൂണിത്തുറ ടൗണിലും അനുസ്‌മരണപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ജെ ജേക്കബ്‌ എറണാകുളത്തും ടി കെ മോഹനൻ നെടുമ്പാശേരിയിലും പി എൻ സീനുലാൽ വടുതലയിലും കെ തുളസി കാലടിയിലും വി സലിം ആലുവയിലും എ പി ഉദയകുമാർ ചൂർണിക്കരയിലും വി എം ശശി കടുങ്ങല്ലൂരിലും കെ വി ഏലിയാസ്‌ കിഴക്കമ്പലത്തും സി കെ സലിംകുമാർ കാഞ്ഞൂരിലും പി എ പീറ്റർ പള്ളുരുത്തി സൗത്തിലും കെ എസ്‌ അരുൺകുമാർ നെല്ലാടും പി ബി രതീഷ്‌ കൂത്താട്ടുകുളത്തും ഷാജി മുഹമ്മദ്‌ നെല്ലിമറ്റത്തും എ എ അൻഷാദ്‌ പൈങ്ങോട്ടൂരും  സംസാരിച്ചു. കുമ്പളങ്ങി സൗത്തിൽ പികെഎസ് ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു, പട്ടിമറ്റത്ത് എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി എന്നിവർ സംസാരിച്ചു.  എൻസിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ്, ജനതാദൾ നേതാവ്‌ സാബു ജോർജ്, ഡിസിസി സെക്രട്ടറി കെ വി പി കൃഷ്ണകുമാർ, അൻവർ സാദത്ത് എംഎൽഎ, എഐസിസി അംഗം കെ പി ധനപാലൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ അസോസിയറ്റ്‌ എഡിറ്റർ സി ശ്രീകുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. യൂണിറ്റ്‌ മാനേജർ ടി വി ശ്രീകുമാർ, കെ കെ സോമൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ ബി അജയഘോഷ്‌ അധ്യക്ഷനായി. Read on deshabhimani.com

Related News