കണ്ടു, പവിഴദ്വീപിലെ ‘ഭീമനെ’



കൊച്ചി വിസ്‌മയക്കാഴ്ചകളായി ഭീമൻ മത്സ്യമായ ഹംപ്ഹെഡ് റാസും പറക്കുംകൂന്തലും. ഇവയ്‌ക്കൊപ്പം കടൽമുയൽ, കടൽപ്പശു, കടൽസസ്യങ്ങൾ, കടൽപ്പാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങിയവയും. സിഎംഎഫ്‌ആർഐ സ്ഥാപിതദിനാഘോഷമാണ്‌ പൊതുജനങ്ങൾക്ക്‌ കടൽ ജൈവവൈവിധ്യങ്ങളുടെ കാഴ്ചകൾ സമ്മാനിച്ചത്‌. മ്യൂസിയം, ലൈബ്രറി, മറൈൻ അക്വേറിയം എന്നിവ സന്ദർശകർക്കായി തുറന്നുനൽകിയിരുന്നു. ഹംപ്ഹെഡ് റാസായിരുന്നു മുഖ്യ ആകർഷണം. രാജകീയപ്രൗഢിയും ഭീമൻരൂപവുമുള്ളതിനാൽ ചക്രവർത്തിമത്സ്യം എന്നാണിത്‌ അറിയപ്പെടുന്നത്‌. പവിഴദ്വീപുകൾക്കുസമീപം കാണുന്ന 35 കിലോ ഭാരമുള്ള ഭീമൻമത്സ്യം, വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലുള്ളതാണ്. സിഎംഎഫ്ആർഐയുടെ പഠനപ്രവർത്തനങ്ങളെക്കുറിച്ച് ഗവേഷകർ വിശദീകരിച്ചു. Read on deshabhimani.com

Related News