ഗോതുരുത്തിന്റെ വിജയയാത്രയ്‌ക്ക്‌ പെൺപടയുടെ ‘സ്‌റ്റോപ്‌’



മൂത്തകുന്നം ചവിട്ടുനാടകത്തിൽ ഗോതുരുത്ത്‌ സെന്റ്‌ സെബാസ്റ്റ്യൻസ് എച്ച്എസ്എസിന്റെ ജൈത്രയാത്രയ്‌ക്ക്‌ വിരാമമിട്ട്‌  സെന്റ്‌ തെരേസാസിന്റെ പെൺപട. ചവിട്ടുനാടകം എച്ച്എസ് വിഭാഗത്തിലാണ്‌ എറണാകുളം സെന്റ്‌ തെരേസാസ് സിജിഎച്ച്എസ്എസ് ജേതാക്കളായത്‌. ജില്ലാ കലോത്സവചരിത്രത്തിൽ പെൺകുട്ടികളുടെ ടീം ആദ്യമായാണ് ചവിട്ടുനാടകത്തിൽ ഒന്നാംസ്ഥാനം നേടുന്നത്.   എച്ച്‌എസ്‌ വിഭാഗം ചവിട്ടുനാടകത്തിൽ ഒമ്പതുവർഷമായി തുടരുന്ന മേൽക്കോയ്‌മയാണ്‌ ഗോതുരുത്ത്‌ സ്‌കൂളിന്‌ നഷ്ടമായത്‌. ഔസേഫ് പുണ്യാളന്റെ കഥ അഭിനയമികവോടെയും ചടുലതാളത്തിലും അവതരിപ്പിച്ചാണ്‌ സെന്റ്‌ തെരേസാസ്‌ ടീം മികവ്‌ കാട്ടിയത്‌. അലക്സ് താളൂപ്പാടമാണ്‌ ഇവരെ പരിശീലിപ്പിച്ചത്‌. രണ്ടാംസ്ഥാനത്തോടൊപ്പം എ ഗ്രേഡ് നേടിയ ഗോതുരുത്ത് സെന്റ്‌ സെബാസ്റ്റ്യൻസ് എച്ച്എസ്എസ് അപ്പീൽ നൽകി. അതേസമയം, എച്ച്എസ്എസ് ചവിട്ടുനാടകത്തിൽ 2011 മുതൽ ജില്ലയിൽ തുടരുന്ന മേൽക്കോയ്മ സെന്റ്‌ സെബാസ്റ്റ്യൻസ് എച്ച്എസ്എസ് നിലനിർത്തി. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ജോസഫ് സലീമാണ് പരിശീലകൻ. Read on deshabhimani.com

Related News