ഭിന്നശേഷി ദിനാചരണം നടത്തി



കൊച്ചി ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി യുആർസി എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. എളമക്കര ഗവ. എച്ച്എസ്എസിൽനിന്ന്‌ ആരംഭിച്ച റാലി സീന ഗോകുലൻ ഫ്ലാഗ്ഓഫ് ചെയ്തു. കെ വി ബെന്നി അധ്യക്ഷനായി. ദേവൻകുളങ്ങരയിൽ നടന്ന സമാപനയോഗം കൗൺസിലർ ദീപാവർമ ഉദ്ഘാടനം ചെയ്തു. പി എ നിഷാദ് ബാബു, യുആർസി സ്‌പെഷ്യൽ എഡ്യുകേറ്റർ കെ പി എലിസബത്ത്, ഡോ. എം ശിവാനന്ദൻ, സൂര്യ നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മട്ടാഞ്ചേരി സമഗ്രശിക്ഷാ കേരളം യുആർസി മട്ടാഞ്ചേരിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. മട്ടാഞ്ചേരിയിൽനിന്ന് ആരംഭിച്ച്‌ ഫോർട്ട്‌ കൊച്ചി കമാലക്കടവിൽ സമാപിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ സുധ ഫ്ലാഗ്ഓഫ് ചെയ്തു. രമ്യ ജോസഫ്, ഫോർട്ട് കൊച്ചി സെന്റ്‌ ജോൺ ഡി ബ്രിട്ടോ സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് പള്ളത്ത് രാമൻ ഗ്രൗണ്ടിൽ ഭിന്നശേഷിക്കുട്ടികളും രക്ഷിതാക്കളും യുആർസി അംഗങ്ങളും ചേർന്ന് മെഗാ തിരുവാതിര അവതരിപ്പിച്ചു. Read on deshabhimani.com

Related News