വോട്ട് തേടുന്നത് കൂട്ടുകാരനുവേണ്ടി; വിജയമുറപ്പിച്ച് അജേഷ്



പിറവം "കൂടെയുണ്ടാകും കൂടപ്പിറപ്പായി, കൂട്ടുകാരനായി നമ്മുടെ സ്വന്തം അജേഷ്' എന്ന വാചകം അന്വർഥമാക്കുന്നതാണ്‌ പിറവം നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ യുവാക്കളുടെ ആവേശം. 14–-ാംഡിവിഷൻ ഇടപ്പിള്ളിച്ചിറ ഭാഗത്തെ വീടുകൾ കയറിയിറങ്ങി യുവസാരഥിയായ ഡോ. അജേഷ് മനോഹറിനുവേണ്ടി വോട്ട് അഭ്യർഥിക്കുന്ന എല്ലാവരിലുമുണ്ട് ആത്മവിശ്വാസം. വികസനക്ഷേമ പ്രവർത്തനങ്ങളിൽ മികവുപുലർത്തുന്ന നഗരസഭാ ഭരണസമിതിക്ക് യുവത്വത്തിന്റെ തീക്ഷ്ണതകൂടി ലഭിച്ചാൽ കൂടുതൽ കരുത്തായി മാറും. വിദ്യാഭ്യാസത്തിനൊപ്പം പൊതുപ്രവർത്തനമികവും അശരണരോടും സാധാരണക്കാരോടുമുള്ള കരുതലുമാണ് അജേഷിനെ വ്യത്യസ്തനാക്കുന്നത്‌. ചെറു കുടുംബയോഗങ്ങൾ ചേർന്നാണ് പ്രചാരണം പുരോഗമിക്കുന്നത്. യോഗങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ പി സലിം, പി എസ് മോഹനൻ, സി എൻ സദാമണി, എ ഡി ഗോപി, സി കെ പ്രകാശ്, സോജൻ ജോർജ്, നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, സണ്ണി കുര്യാക്കോസ്, വിമൽ ചന്ദ്രൻ, കെ സി തങ്കച്ചൻ, ടി കെ തോമസ്, കെ ആർ നാരായണൻ നമ്പൂതിരി, ജേക്കബ് പോൾ, റജി മന്നാച്ചി, കെ ജെ ബേബി, പീറ്റർ ജോൺ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News