പരിമിതികളെ മറികടക്കണം കോടനാടിന്‌



പെരിയാറിന്റെ കരയിലാണെങ്കിലും മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്‌ കോടനാട്‌ ഡിവിഷനിലെ ജനങ്ങൾ. ആനക്കളരിയും അഭയാരണ്യവും ഉൾപ്പെടുന്ന ഡിവിഷനിൽ വിനോദസഞ്ചാരവികസനം നിന്നിടത്തുതന്നെ. മുൻ എംഎൽഎ സാജു പോൾ മുൻകൈയെടുത്തു നടപ്പാക്കിയ അഭയാരണ്യം പദ്ധതിക്ക്‌ തുടർച്ചയുണ്ടായില്ല. കൂവപ്പടി, മുടക്കുഴ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന്‌ പരിഹാരമായില്ല. ഇരു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും യുഡിഎഫ്‌ ഭരിച്ചിട്ടും നാടിന്‌ ഗുണമുണ്ടായില്ല. പെട്ടമലയിലെ പാറമടകൾ ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതികൾ നടപ്പാക്കണമെന്ന ജനങ്ങളുടെ ആവശ്യവും നടപ്പായില്ല. കൂവപ്പടി, മുടക്കുഴ, രായമംഗലം പഞ്ചായത്തുകളിലെ 38 വാർഡുകളാണ്‌ ഡിവിഷനിലുള്ളത്‌. കേരള കോൺഗ്രസ്  എം നേതാവ് കെ പി ബാബുവാണ്‌ എൽഡിഎഫ് സാരഥി. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കെടിയുസി  പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റുമാണ്‌. ഭാര്യ: സിബി. മക്കൾ: എബി, എയ്ഞ്ചൽ. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടനാണ്‌ യുഡിഎഫ് സ്ഥാനാർഥി. ഡിസിസി വൈസ്‌ പ്രസിഡന്റും കൂവപ്പടി സഹകരണ ബാങ്ക് പ്രസിഡന്റുമാണ്‌. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ടിന്റു. മകൾ: ഇനിക തെരേസ. കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ അജിത്കുമാറാണ്‌ എൻഡിഎക്കായി മത്സരിക്കുന്നത്‌. ബിജെപി- ജില്ലാ സെക്രട്ടറിയായിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: ലക്ഷ്മിപ്രിയ, കൃഷ്ണപ്രിയ. Read on deshabhimani.com

Related News